

ആളുമാറി വോട്ടുചെയ്തെന്ന പരാതി ; തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്ച ; നാല് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കലക്ടർ ; രണ്ട് പോളിങ് ഓഫിസർമാർ, മൈക്രോ ഒബ്സർവർ, ബിഎൽഒ എന്നിവർക്കാണ് സസ്പെൻഷൻ
സ്വന്തം ലേഖകൻ
കോഴിക്കോട് : പെരുവയലിൽ ആളുമാറി വോട്ടുചെയ്തെന്ന പരാതിയുമായി ബന്ധപ്പെട്ട് നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കലക്ടർ സസ്പെൻഡ് ചെയ്തു. രണ്ട് പോളിങ് ഓഫിസർമാർ, മൈക്രോ ഒബ്സർവർ, ബിഎൽഒ എന്നിവർക്കാണ് സസ്പെൻഷൻ.
തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസ് കമ്മിഷണർക്ക് കലക്ടർ നിർദേശം നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒരേ പേരുകാരായ രണ്ട് സ്ത്രീകളിൽ വോട്ടർ പട്ടികയിൽ പേരില്ലാത്ത ആളെക്കൊണ്ട് ഓപ്പൺ വോട്ട് ചെയ്യിച്ചു എന്നാണ് പരാതി. കോഴിക്കോട് കുന്നമംഗലം മണ്ഡലത്തിൽപ്പെട്ട പെരുവയലിലെ 84–ാം ബൂത്തിലാണ് വീട്ടിൽ നടന്ന വോട്ടെടുപ്പിൽ ഉദ്യോഗസ്ഥർ ക്രമക്കേട് നടത്തിയെന്ന് എൽഡിഎഫ് പരാതി ഉന്നയിച്ചത്.
പായമ്പുറത്ത് ജാനകിയമ്മക്ക് പകരം കൊടശേരി ജാനകിയമ്മയെ കൊണ്ടാണ് വോട്ട് ചെയ്യിച്ചത്. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എൽഡിഎഫ് പരാതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]