
.news-body p a {width: auto;float: none;}
കൊച്ചി: ഇൻസ്റ്റന്റ് ലോൺ ആപ്പ് തട്ടിപ്പിൽ രണ്ട് മലയാളികൾ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി ആദ്യം ഇൻസ്റ്റന്റ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി ആദ്യമായി നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് മലയാളികൾ കൂടി അറസ്റ്റിലാകുന്നത്.
ചെന്നൈ കാഞ്ചീപുരം സ്വദേശികളായ നാലുപേരെയാണ് ഇഡി നേരത്തേ അറസ്റ്റ് ചെയ്തത്. ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്റോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേരളത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ഇഡിയുടെ അറസ്റ്റ്.
ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്ത രേഖകൾ ദുരുപയോഗം ചെയ്തു. ലോൺ ആപ്പിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഫോണിന്റെ നിയന്ത്രണം മുഴുവൻ പ്രതികൾ കൈക്കലാക്കും. മോർഫിംഗിലൂടെ നഗ്ന ചിത്രങ്ങൾ കാട്ടി ഇടപാടുകാരിൽ നിന്നും വലിയ തുക തട്ടിയ സംഭവവും ഇഡി കണ്ടെത്തിയിരുന്നു. തുടർന്നായിരുന്നു നാലുപേരെ അറസ്റ്റ് ചെയ്തത്. 1600 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ഇവർ നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചൈനീസ് ആപ്പുകൾ വഴി ലോൺ ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരുടെ മൊബൈൽ ഡേറ്റ ഫോട്ടോകൾ സഹിതം കൈക്കലാക്കുകയും പിന്നീട് ഫോണിന്റെ നിയന്ത്രണം ഇവരുടെ കയ്യിലാക്കുകയും ചെയ്യുന്നു. പിന്നീട് വ്യക്തിപരമായ ചിത്രങ്ങളും ഇവർ ദുരുപയോഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആദ്യം ചെറിയ തുകകൾ നൽകി. പിന്നീട് വലിയ തുകകൾ നൽകുന്നതാണ് ലോൺ ആപ്പിന്റെ രീതി. ലോൺ തുക കൂടുമ്പോൾ പലിശയിനത്തിൽ വലിയ തുക ആവശ്യപ്പെടും. ഇത് കൊടുക്കാൻ കഴിയാതെ വരുമ്പോൾ വ്യക്തിപരമായ ചിത്രങ്ങൾ വച്ച് ഇവർ ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. ഇതോടെ നിരവധി പേർ ആത്മഹത്യ ചെയ്യുന്നതടക്കമുള്ള സംഭവങ്ങളാണ് ഉണ്ടായത്.