തലമുടി കൊഴിച്ചിൽ ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും കൊഴിച്ചിൽ തടയാനും സഹായിക്കുന്ന ചില ഹെയർ പാക്കുകൾ താഴെ പരിചയപ്പെടുത്തുന്നു.
1. കോഫി- മുട്ട രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി ഒരു മുട്ടയുമായി ചേർത്ത് നന്നായി യോജിപ്പിക്കുക.
ഈ മിശ്രിതം തലമുടിയിൽ പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 2.
ഉലുവ- മുട്ട ഒരു കപ്പ് ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. പിറ്റേന്ന് രാവിലെ ഇത് നല്ലതുപോലെ അരച്ചെടുക്കുക.
ഇതിലേക്ക് ഒരു മുട്ടയുടെ മഞ്ഞക്കരു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുക.
30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. 3.
ഉള്ളി നീര് ഉള്ളി ചെറിയ കഷണങ്ങളാക്കി മിക്സിയിൽ നന്നായി അരച്ച് നീരെടുക്കുക. ഈ നീര് തലമുടിയിലും ശിരോചർമ്മത്തിലും തേച്ചുപിടിപ്പിക്കുക.
10 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം. 4.
കറ്റാർവാഴ – നെല്ലിക്ക കറ്റാർവാഴ ജെല്ലും നെല്ലിക്കയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഒരു മുട്ട
കൂടി ചേർത്ത് യോജിപ്പിക്കാം. ഈ മിശ്രിതം മുടിയുടെ വേരുകൾ മുതൽ അറ്റം വരെ നന്നായി തേച്ചുപിടിപ്പിക്കുക.
45 മിനിറ്റിന് ശേഷം ശുദ്ധജലത്തിൽ കഴുകി കളയാം. 5.
പഴം- ഒലിവ് ഓയിൽ ഒരു പഴുത്ത പഴം നന്നായി ഉടച്ചതിലേക്ക് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് ഒരു സ്പൂൺ തൈര് കൂടി ചേർത്ത് നന്നായി ഇളക്കുക.
ഈ പാക്ക് തലമുടിയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

