
കരൾ ദഹനവ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്ന ഒരു അവയവമാണ്. കരളിൽ വിഷാംശം നിറഞ്ഞാൽ ശരീരത്തിലെ ഉപാപചയ പ്രക്രിയകളെ ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും. മദ്യപാനം മുതൽ മരുന്നുകളുടെ അമിത ഉപയോഗം, തെറ്റായ ഭക്ഷണക്രമം എന്നിവയെല്ലാം കരളിനെ ബാധിക്കുന്നു. ഫാറ്റി ലിവർ കരളിനെ ഗുരുതരമായി ബാധിക്കുന്ന ഒരു രോഗമാണ്. കരളിന്റെ ആരോഗ്യത്തിനായി ഇവ കഴിക്കാം…
ബെറിപ്പഴങ്ങൾ…
ബെറിപ്പഴങ്ങലും നട്സുകളും കരളിനെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുന്നു. അയല, സാൽമൺ തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും കരളിന്റെ പൊതുവായ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
കാപ്പി…
ലിവർ സിറോസിസ് സാധ്യത കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വിട്ടുമാറാത്ത കരൾ രോഗമുള്ളവർക്ക്, കരൾ ക്യാൻസറിന്റെയും വീക്കത്തിന്റെയും സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു.
ബ്രൊക്കോളി…
നാരുകളുടെ ഉറവിടമാണ് ബ്രൊക്കോളി. ഇത് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. കൂടാതെ, കരൾ അർബുദം തടയാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും അവയിൽ അടങ്ങിയിട്ടുണ്ട്.
ഇലക്കറികൾ…
ഇലക്കറികളിൽ ശക്തമായ ആന്റിഓക്സിഡന്റ് ഗ്ലൂത്തയോൺ അടങ്ങിയിരിക്കുന്നതിനാൽ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തെ തടയാൻ സഹായിക്കുന്ന ഇലക്കറികൾ സഹായകമാണ്.
ഓട്സ്…
ഓട്സിലെ പ്രത്യേക നാരുകൾ കരൾ രോഗങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ഓട്സിൽ ബീറ്റാ-ഗ്ലൂക്കൻസ് എന്ന സംയുക്തങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. റബീറ്റാ-ഗ്ലൂക്കൻസ് പ്രമേഹത്തിനും അമിതവണ്ണത്തിനും ഉള്ള സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാം.
Read more പ്രോസ്റ്റേറ്റ് കാൻസർ : ശരീരം മുൻകൂട്ടി കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
Last Updated Oct 20, 2023, 10:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]