
പാലക്കാട്: ഓട്ടിസം ബാധിച്ച മകളുമായി വാടക വീടുകൾ മാറി മാറി താമസിക്കേണ്ടി വരുന്ന കുടുംബത്തിന് കൈത്താങ്ങായി ഷാഫി പറമ്പിൽ എംഎൽഎ. ഒരു പ്രവാസി സ്പോൺസറുടെ സഹായത്തോടെ ഇവർക്ക് ഉടൻ വീടു വെച്ചു നൽകുമെന്ന് എംഎൽഎ അറിയിച്ചു. കഴിഞ്ഞ ദിവസം ഈ കുടുംബത്തിൻ്റെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് എംഎൽഎയുടെ ഇടപെടൽ ഉണ്ടായത്.
ആരാദ്യം പറയും…; മൈക്കിന് പിടിവലിയുമായി സതീശനും സുധാകരനും, സോഷ്യൽമീഡിയയിൽ വിമർശനവും ട്രോളും
കുവൈറ്റിലെ പ്രവാസി സഹോദരനാണ് ഇവർക്ക് സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നേരത്തെ ഈ വിഷയം ശ്രദ്ധയിൽ പെട്ടിരുന്നു. അന്ന് ഈ വിഷയം ചിലയാളുകൾക്ക് അയച്ചുനൽകിയിരുന്നു. എന്നാൽ ഇവർക്ക് സ്വന്തമായി സ്ഥലമുണ്ടായിരുന്നില്ല. പിന്നീട് സ്ഥലം ഒരാൾ നൽകാമെന്ന് പറയുകയായിരുന്നു. അത് ചെയ്തിട്ടുണ്ട്. മറ്റൊരു തടസ്സം കൂടിയുണ്ടായിരുന്നു. അതിനിടയ്ക്ക് ഏഷ്യാനെറ്റിന്റെ വാർത്ത പുറത്ത് വന്നതോടെ വിഷയത്തിന്റെ ഗൗരവം പുറത്തുവന്നു. പ്രവാസി സഹോദരൻ വീട് വെച്ച് നൽകാൻ എപ്പോഴും തയ്യാറാണ്. ആദ്യഘട്ട നിർമ്മാണത്തിനുള്ള തുക നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.-ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.
https://www.youtube.com/watch?v=iImY0aX9Shc
Last Updated Sep 20, 2023, 10:44 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]