കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിപ്പട്ടികയിലുള്ള ഡോ.
എം കെ റാമിനെ അന്വേഷണ സംഘം വിട്ടയച്ചു. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണമെന്ന കർശന നിർദ്ദേശത്തോടെയാണ് അദ്ദേഹത്തെ വിട്ടയച്ചത്.
ഡോ. റാമിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും, നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ് നൽകാനാണ് അദ്ദേഹത്തെ വിളിപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
നേരത്തെ, തലശ്ശേരി കോടതി പ്രതിയെ വിട്ടയക്കാൻ ഉത്തരവിട്ടതിന് പിന്നാലെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കോടതി പരിസരത്ത് നിന്ന് ബലപ്രയോഗത്തിലൂടെയാണ് അദ്ദേഹത്തെ കൊണ്ടുപോയതെന്ന് പ്രതിഭാഗം അഭിഭാഷകൻ എം കിഷോർ കുമാർ ആരോപിച്ചു.
പോലീസിന്റെ നടപടി നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വ്യക്തമാക്കി. ഇതിനിടെ, പോലീസിനെതിരെ ഡോ.
റാമിന്റെ കുടുംബം രംഗത്തെത്തി. തന്നെ തള്ളിമാറ്റിയാണ് റാമിനെ പിടിച്ചുകൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ദിൽന മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ തള്ളിയതിന് പിന്നിൽ ഡിവൈഎസ്പി ആണെന്നും, പ്രതിയെ ഇരിക്കാൻ അനുവദിക്കണമെന്ന ആവശ്യം പോലീസ് പരിഗണിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. നിതിൻ രാജിന്റെ മരണത്തിന് നൂറു ദിവസം തികയുന്ന സാഹചര്യത്തിൽ, കർണാടകയിലെ കുടകിൽ ഒളിവിൽ കഴിയവെയാണ് കണ്ണൂർ ക്രൈം ബ്രാഞ്ച് സംഘം ഡോ.
റാമിനെ പിടികൂടിയത്. പിടിയിലാകാതിരിക്കാൻ രൂപം മാറി താമസിച്ചുവരികയായിരുന്നു അദ്ദേഹം.
സംഭവത്തിൽ തുടർനടപടികൾ ഊർജ്ജിതമായി തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

