കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന ആർ എൽ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അധ്യാപകൻ ഡോ.
എം കെ റാമിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. കേസിൽ ഒന്നാം പ്രതിയായ ഇദ്ദേഹത്തെ സംഭവത്തിന് മൂന്ന് മാസം പിന്നിട്ട
ശേഷമാണ് അന്വേഷണ സംഘം പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ തൻ്റെ ഭാഗം വിശദീകരിച്ച ഡോ.
എം കെ റാം, വിദ്യാർത്ഥിയോട് ജാതീയമായ അധിക്ഷേപങ്ങളൊന്നും നടത്തിയിട്ടില്ലെന്നും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും മൊഴി നൽകി. താൻ കർക്കശക്കാരനായ അധ്യാപകൻ മാത്രമായിരുന്നുവെന്നും, അച്ചടക്കത്തിന് മുൻഗണന നൽകുന്ന സ്വഭാവമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് പുലർച്ചെ കുടകിൽ നിന്ന് കാറിൽ സഞ്ചരിക്കവേയാണ് പ്രതി പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ നീണ്ട
അന്വേഷണമാണ് പോലീസ് നടത്തിയത്. നിതിൻരാജിന്റെ മരണത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ചോദ്യം ചെയ്യൽ നടപടികൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

