ഡൽഹിയിൽ 13കാരിയെ അച്ഛൻ പീഡിപ്പിച്ചു | Delhi crime | Delhi Minor Alleges Sexual Abuse by Father |Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്
Read Full Article
ന്യൂഡൽഹി∙ ജഹാംഗീർപുരിയിൽ 13 വയസ്സുകാരിയായ മകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പ്രതി ഒളിവിലാണ്.
ഇരയായ പെൺകുട്ടിയുടെ അമ്മ മഹീന്ദ്ര പാർക്ക് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തു.
What you should read next
പിതാവ് കുടുംബത്തെ വിട്ടു മറ്റൊരു സ്ഥലത്താണ് താമസം. ഇരയായ പെൺകുട്ടിയും അമ്മയും 10 വയസ്സുള്ള അനിയനും ജഹാംഗീർപുരിയിലാണ് താമസിക്കുന്നത്.
അമ്മയും അനിയനും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പിതാവ് വീട്ടിലെത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. തന്നെ ശാരീരികമായി ഉപദ്രവിച്ചു.
ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. പ്രതിെയ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
English Summary:
35sji82uksbrkfa54nuv63j0gn mo-crime mo-news-common-latestnews mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-national-states-delhi
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

