ഫുട്ബോൾ ലോകത്തെ ആവേശകരമായ സാഹചര്യങ്ങൾ മുൻനിർത്തി, പ്രമുഖ വസ്ത്രവ്യാപാര ബ്രാൻഡായ കിറ്റെക്സ് തങ്ങളുടെ പുതിയ ലുങ്കി കളക്ഷനുകൾ വിപണിയിൽ അവതരിപ്പിച്ചു. Kitex GoalLine എന്ന പേരിലാണ് ഫുട്ബോൾ പ്രമേയമാക്കിയുള്ള പുത്തൻ ഡിസൈനുകൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.
ലോക ഫുട്ബോളിലെ ജനപ്രിയ ടീമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള ഈ പ്രത്യേക ഡിസൈനുകൾ ഫുട്ബോൾ പ്രേമികൾക്ക് വ്യത്യസ്തമായൊരു ഫാഷൻ അനുഭവം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ്. കായികപ്രേമികളുടെ ഫുട്ബോൾ ലഹരിക്ക് വാണിജ്യപരമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫുട്ബോൾ എഡിഷൻ ലുങ്കികൾ വിപണിയിൽ എത്തിച്ചിരിക്കുന്നതെന്ന് കിറ്റെക്സ് മാനേജ്മെന്റ് അറിയിച്ചു.
പ്രീമിയം ഗുണനിലവാരമുള്ള കോട്ടൺ ഉപയോഗിച്ച്, നൂതന നെയ്ത്ത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഈ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പുതിയ ഫുട്ബോൾ സ്പെഷ്യൽ എഡിഷൻ ലുങ്കികൾ കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഷോപ്പുകളിലും, അന്ന-കിറ്റെക്സ് ഷോറൂമുകളിലും ലഭ്യമാണ്.
കൂടാതെ, കമ്പനിയുടെ ഔദ്യോഗിക ഇ-കൊമേഴ്സ് വെബ്സൈറ്റായ www.kitexlifestyle.com വഴിയും ഉപഭോക്താക്കൾക്ക് ഈ ഉൽപ്പന്നങ്ങൾ വാങ്ങാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

