മുംബൈയിൽ സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ച് അപകടം; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം
മുംബൈ∙ മഹാരാഷ്ട്രയിൽ ഇന്നു രാവിലെ നടന്ന വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. റായ്ഗഡ് ജില്ലയിലെ നേരലിൽ താമസിച്ചിരുന്ന വിനോദ് പിള്ള (65), ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്.
രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
Also Read
ഇവർ സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചെങ്ങന്നൂർ സ്വദേശിയാണ് വിനോദ് പിള്ള. വർഷങ്ങളായി താനെയിൽ താമസിച്ചിരുന്ന കുടുംബം 8 വർഷം മുൻപാണ് റായ്ഗഡ് നേരലിലേക്ക് താമസം മാറിയത്.
അപകടത്തിനു പിന്നാലെ ഇരുവരെയും നേരൽ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ : അനിരുദ്ധ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

