മലയാള ചലച്ചിത്ര ലോകത്തിന്റെ ഇതിഹാസതാരം മോഹൻലാൽ തന്റെ 66-ാം ജന്മദിനത്തിലേക്ക് ചുവടുവെക്കുന്നു. കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളിയുടെ സാംസ്കാരിക മണ്ഡലത്തിൽ നിറസാന്നിധ്യമായി തുടരുന്ന മോഹൻലാലിന്റെ ജനപ്രീതിക്ക് ഇന്നും ഒരു കുറവും സംഭവിച്ചിട്ടില്ല.
തന്റെ ശാരീരികക്ഷമത നിലനിർത്തുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരം, ബോക്സ് ഓഫീസിലെ ഏറ്റവും വലിയ ‘ക്രൗഡ് പുള്ളർ’ എന്ന പദവിയിൽ ഇന്നും അചഞ്ചലനായി തുടരുന്നു. മെയ് 21-ന് പുതിയൊരു പിറന്നാൾ വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചലച്ചിത്ര പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
**ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം**
മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് വരുന്ന ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന് ‘ദൃശ്യം’ മൂന്നാം ഭാഗമാണ്. പശ്ചിമേഷ്യൻ യുദ്ധസാചര്യം കാരണം റിലീസ് തീയതി ഏപ്രിൽ 2-ൽ നിന്ന് മാറ്റേണ്ടി വന്നത് യാദൃശ്ചികമായി താരത്തിന്റെ പിറന്നാൾ ദിനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മൊഴിമാറ്റം ചെയ്ത് ഒരേ ദിവസം ചിത്രം തിയറ്ററുകളിൽ എത്തും. **പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ 100-ാം ചിത്രം**
മലയാള സിനിമയിൽ ചരിത്രം കുറിച്ച പ്രിയദർശൻ-മോഹൻലാൽ സഖ്യം വീണ്ടും ഒന്നിക്കുന്നു.
പ്രിയദർശന്റെ കരിയറിലെ 100-ാം ചിത്രമായിരിക്കും ഇത് എന്ന പ്രത്യേകതയുമുണ്ട്. 1984-ൽ പുറത്തിറങ്ങിയ ‘പൂച്ചയ്ക്കൊരു മൂക്കുത്തി’യിലൂടെ സംവിധായകൻ എന്ന നിലയിൽ പ്രിയദർശൻ അരങ്ങേറ്റം കുറിച്ചപ്പോഴും നായകനായി ഉണ്ടായിരുന്നത് മോഹൻലാലായിരുന്നു.
സംഗീതത്തിന് പ്രാധാന്യം നൽകുന്ന ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഡിസംബറിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. **തരുൺ മൂർത്തി ചിത്രവും മീര ജാസ്മിനും**
സംവിധായകൻ തരുൺ മൂർത്തിയോടൊപ്പം മോഹൻലാൽ വീണ്ടും കൈകോർക്കുന്നു.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പോലീസ് വേഷത്തിലെത്തുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിൽ ‘ലവ്ലജൻ’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മീര ജാസ്മിൻ നായികയാകുന്ന ചിത്രത്തിൽ ജഗദീഷ്, ലാലു അലക്സ്, മനോജ് കെ ജയൻ, ഇർഷാദ്, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും വേഷമിടുന്നു.
**ദിലീഷ് പോത്തൻ-മോഹൻലാൽ കൂട്ടുകെട്ട്**
മലയാളികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ദിലീഷ് പോത്തൻ-മോഹൻലാൽ കൂട്ടുക്കെട്ടും യാഥാർഥ്യമാവുകയാണ്. ഷിബു ബേബി ജോൺ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് നിർമ്മാതാവ് അറിയിച്ചു.
‘മലൈക്കോട്ടൈ വാലിബന്’ ശേഷം ഷിബു ബേബി ജോൺ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കും ഇത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

