കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതും യുവതികളെ പ്രലോഭിപ്പിച്ച് കെണിയിൽ പെടുത്തുന്നതുമായ വൻ സംഘം പിടിയിലായി. സമൂഹമാധ്യമങ്ങളിലൂടെ ഗ്ലാമറസ് ജീവിതശൈലിയും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ പ്രവർത്തനം.
മോഡലിങ് പരിശീലനം, ഹോട്ടൽ പ്രമോഷൻ ഇവന്റുകൾ, ദുബായ് വിഡിയോ ഷൂട്ട് എന്നിവയ്ക്കായി വിദേശയാത്ര, ആഡംബര ഹോട്ടലുകളിലെ താമസം, വിനോദയാത്രകൾ തുടങ്ങിയ പ്രലോഭനങ്ങളിലൂടെയാണ് സംഘം പെൺകുട്ടികളെ ആകർഷിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഇടത്തരം കുടുംബങ്ങളിലെ യുവതികളാണ് പ്രധാനമായും ഇവരുടെ കെണിയിൽ വീണത്.
കഴിഞ്ഞ ഒരാഴ്ചയായി ഈ സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു. എറണാകുളം സ്വദേശിയായ ഒരു ഗുണ്ടയും സഹോദരിയുമാണ് ഈ റാക്കറ്റിന്റെ മുഖ്യ ആസൂത്രകർ.
ഇവർക്കായി ഇരകളെ കണ്ടെത്തുന്നതും അവരുമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നതും സിന്ധുവാണ്. സോഷ്യൽ മീഡിയ റീലുകളിലൂടെ യുവതികളെ നേരിട്ട് ബന്ധപ്പെടുന്നത് അലീനയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
മഞ്ജിമയുടെ പങ്ക് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. സംഘത്തിന്റെ പ്രവർത്തനരീതി ഇപ്രകാരമാണ്:
* സോഷ്യൽ മീഡിയ വഴി ആകർഷകമായ വാഗ്ദാനങ്ങൾ നൽകുന്നു.
* മോഡലിങ് പരിശീലനവും വിദേശയാത്രയും വാഗ്ദാനം ചെയ്ത് ഇരകളെ വലയിലാക്കുന്നു.
* വിദേശത്തെ ആഡംബര ഹോട്ടലുകളിൽ എത്തിച്ച ശേഷം ഭക്ഷണത്തിലും പാനീയങ്ങളിലും ലഹരിമരുന്ന് കലർത്തി നൽകുന്നു.
* യുവതികൾ അബോധാവസ്ഥയിലാകുമ്പോൾ ദൃശ്യങ്ങൾ പകർത്തി അവരെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നു.
* പകർത്തിയ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി തുടർന്നും ചൂഷണം തുടരുന്നു.
ഇത്തരത്തിൽ ഭീഷണിയുടെ നിഴലിൽ കഴിയുന്ന പലരും അപമാനം ഭയന്ന് പരാതി നൽകാൻ മടിക്കുന്നതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

