ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് പുതിയ സാങ്കേതികവിദ്യയുമായി ഗൂഗിൾ. ഗൂഗിൾ ഐ/ഒ (Google I/O) സമ്മേളനത്തിലാണ് കമ്പനി തങ്ങളുടെ വരാനിരിക്കുന്ന വാണിജ്യ ഫീച്ചറുകളെക്കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനം നടത്തിയത്.
‘യൂണിവേഴ്സൽ കാർട്ട്’ (Universal Cart) എന്നാണ് ഈ പുതിയ സംവിധാനത്തിന്റെ പേര്. നിലവിൽ 60 ബില്യണിലധികം ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ ഗൂഗിളിന്റെ ഷോപ്പിംഗ് ഗ്രാഫിലുണ്ട്.
ദിവസേന ഒരു ബില്യണിലധികം തവണ ഉപയോക്താക്കൾ ഇത് ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. ഗൂഗിളിന്റെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമവും രസകരവുമായ ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യാനാണ് യൂണിവേഴ്സൽ കാർട്ടിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനെക്കുറിച്ച് കമ്പനി വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “add things to your cart while you’re browsing Search, chatting with Gemini, watching YouTube or even reading your Gmail.” ഇങ്ങനെ ചേർക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിലക്കിഴിവുകൾ, ഓഫറുകൾ, വിലയിലെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഈ സംവിധാനം ലഭ്യമാക്കും. കൂടാതെ, സ്റ്റോക്കില്ലാത്ത ഉൽപ്പന്നങ്ങൾ വീണ്ടും ലഭ്യമാകുമ്പോൾ ഉപയോക്താക്കളെ അറിയിക്കാനും ഇതിന് സാധിക്കും.
നിർമിത ബുദ്ധി അഥവാ ‘ഇന്റലിജന്റ് റീസണിങ്’ ഉപയോഗിച്ചാണ് യൂണിവേഴ്സൽ കാർട്ട് പ്രവർത്തിക്കുന്നത്. ഉദാഹരണത്തിന്, ഒരു കമ്പ്യൂട്ടർ നിർമ്മിക്കുന്നതിനായി ഭാഗങ്ങൾ തിരഞ്ഞെടുക്കുമ്പോൾ, അവ തമ്മിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്തി മികച്ച ബദലുകൾ നിർദ്ദേശിക്കാൻ ജെമിനിയ്ക്ക് (Gemini) സാധിക്കും.
കൂടാതെ, “since the cart was built on Google Wallet, it understands your payment method perks, loyalty information and merchant offers so it can help you choose. This lets you quickly find opportunities for hidden savings or points without having to remember them yourself.” ഈ വേനൽക്കാലത്ത് അമേരിക്കയിൽ ഗൂഗിൾ സെർച്ചിലും ജെമിനി ആപ്പിലും ഈ സേവനം ലഭ്യമാകും.
തുടർന്ന് യൂട്യൂബ്, ജിമെയിൽ എന്നിവ വഴിയും ഷോപ്പിംഗ് സൗകര്യം ഏർപ്പെടുത്താനാണ് ഗൂഗിളിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

