സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട മിനി വാൻ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം
എടത്വാ ∙ മീൻ കയറ്റിവന്ന മിനി വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു ദാരുണാന്ത്യം.
എടത്വാ ചങ്ങങ്കരി തുണ്ടിയിൽ സജീവന്റെയും പ്രീതയുടെയും മകൻ രോഹിത് സജീവാണ് മരിച്ചത്. ഇന്ന് രാവിലെ 8.30ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെട്ടുതോട് എസ്എൻഡിപി കുട്ടനാട് സൗത്ത് യൂണിയൻ ഓഫിസിനു സമീപമായിരുന്നു അപകടം.
സ്വകാര്യ ആശുപത്രിയിലെ ട്രെയിനിയാണ് മരിച്ച രോഹിത്.
Also Read
അമ്പലപ്പുഴയിൽ നിന്നും മീൻ കയറ്റി വന്ന മിനിവാൻ മറ്റൊരു സ്കൂട്ടറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് രോഹിത് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതര പരുക്കേറ്റ രോഹിത് സംഭവസ്ഥലത്തുതന്നെ മരിച്ചു. വാൻ മറികടക്കുന്നതിനിടെ തട്ടിവീണ സ്കൂട്ടർ യാത്രക്കാരൻ കുന്നുമ്മ സ്വദേശി സിജിക്ക് പരുക്കേറ്റിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

