
കാൻ: 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞ ഞായറാഴ്ച ഇന്ത്യന്‍ നടി ഉർവശി റൗട്ടേല ബ്രസീലിയൻ ചിത്രമായ ദി സീക്രട്ട് ഏജന്റ് എന്ന ചിത്രത്തിന്റെ പ്രദർശനത്തിൽ എത്തിയിരുന്നു. കാനില്‍ താരങ്ങള്‍ തിളങ്ങാറുള്ള റെഡ് കാർപെറ്റില്‍ തന്റെ ലുക്കിനാല് ഉര്‍വശി അതിവേഗം സോഷ്യല്‍ മീഡിയ വൈറലായി.
എന്നാല്‍ ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും, ഉർവശി റൗട്ടേല ഒരു കറുത്ത ഗൗണാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഡ്രസിന് ഒരു പ്രശ്നം ഉണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. ഉര്‍വശിയുടെ കക്ഷത്തിനടുത്തായി വസത്രത്തില്‍ വ്യക്തമായ ഒരു ദ്വാരം ഉണ്ടായിരുന്നു.
നെറ്റിസൺമാർക്ക് വാർഡ്രോബിന്റെ തകരാർ കണ്ടെത്താൻ അധിക സമയം വേണ്ടിവന്നില്ല, സോഷ്യൽ മീഡിയ പ്രതികരണങ്ങളാൽ നിറഞ്ഞു. ഒരാൾ ഉർവശി റൗട്ടേലയുടെ വീഡിയോ എക്സില്‍ പോസ്റ്റ് എഴുതി, “ഉർവശി റൗട്ടേല :- കാൻസിൽ കീറിയ വസ്ത്രം ധരിച്ച ആദ്യ ഇന്ത്യക്കാരി?” എന്നാണ് ക്യാപ്ഷന്‍ ഇട്ടത്.
സോഷ്യല്‍ മീഡിയയിലും റെഡ്ഡിറ്റിലും മുന്‍പ് തന്നെ ട്രോള്‍ ചെയ്യപ്പെടുന്ന താരമാണ് ഉര്‍വശി തന്നെക്കുറിച്ച് സ്വയം അഭിമുഖങ്ങളിലും മറ്റും പറയുന്ന കാര്യങ്ങള്‍ ഉര്‍വശിക്ക് തിരിച്ചടിയായി ലഭിക്കാറുണ്ട്. അടുത്തിടെ ഉത്തരാഖണ്ഡില്‍ തന്റെ പേരില്‍ ക്ഷേത്രം ഉണ്ടെന്ന ഉര്‍വശിയുടെ വാദം വിവാദമായിരുന്നു. അതിനിടയിലാണ് കാനിലെ അനുഭവം.
അതേ സമയം ഉര്‍വശി ധരിച്ച വസ്ത്രം നജാ സാദെ ഡിസൈന്‍ ചെയ്ത കറുത്ത സിൽക്ക് ടഫെറ്റ ഗൗൺ ആണ് ഉർവ്വശി റൗട്ടേല ധരിച്ചിരുന്നത്. നീണ്ട ഷിയർ സ്ലീവുകളും ഉയർന്ന നെക്ക്ലൈനും ഉള്ള കറുപ്പിന്റെ ഗാഭീര്യം വിളിച്ചോതുന്നതായിരുന്നു. കാനില്‍ പല പ്രമുഖരും ഈ ഡിസൈനറുടെ വസ്ത്രങ്ങളാണ് ധരിച്ചത്.
അതേ സമയം ഡ്രസിന് സംഭവിച്ച തകരാര്‍ നിര്‍മ്മാതാക്കളില്‍ നിന്നും സംഭവിച്ചതാണോ അല്ല ധരിച്ചപ്പോള്‍ സംഭവിച്ചതാണോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈ തകരാറിനാല്‍ ചിലര്‍ ജോലി പോയേക്കും എന്നാണ് വന്ന മറ്റൊരു കമന്റ്. ഉര്‍വശിയുടെ വിവാദങ്ങള്‍ ഓര്‍മ്മിപ്പിച്ച ചിലര്‍ ഇത്തരം നീക്കങ്ങള്‍ ശ്രദ്ധ കിട്ടാന്‍ താരം തന്നെ നടത്തിയതാകാം എന്നും കമന്റില്‍ അഭിപ്രായപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]