

ജീവിതത്തിന്റെ ക്രീസില്‍ പുതിയ ഇന്നിങ്സിനുള്ള ശ്രമത്തിൽ അനിൽ ആന്റണി ; തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനുശേഷം മാംഗല്യം ; ഭാവി വധു ഒരു പ്രമുഖ കുടുംബാംഗം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനുശേഷം പത്തനംതിട്ട ബി.ജെ.പി. സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്ക് മാംഗല്യം.മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ മകന് കൂടിയായ അനില്‍, ജീവിതത്തിന്റെ ക്രീസില്‍ പുതിയ ഇന്നിങ്സിനുള്ള ശ്രമത്തിലാണ്. അനില്‍ ആന്റണിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
രാജ്യത്തെ ഒരു പ്രമുഖ കുടുംബാംഗമാണ് അനില്‍ ആന്റണിയുടെ ഭാവി വധു. തെരഞ്ഞെടുപ്പ് തിരക്കുകള്‍ കഴിഞ്ഞശേഷമേ വിവാഹവിവരങ്ങള്‍ പരസ്യമാക്കുകയുള്ളൂ.കേരളത്തില്‍ ബി.ജെ.പി. പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. കോണ്‍ഗ്രസില്‍നിന്നു ചുവടുമാറി ബി.ജെ.പിയില്‍ എത്തിയ അനില്‍ ആന്റണി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയും പ്രകടനപത്രികാ സമിതിയില്‍ അംഗവുമാണ്.
അനില്‍ ആന്റണി ജയിച്ചാലും തോറ്റാലും എന്‍.ഡി.എ. മുന്നണി അധികാരത്തിലെത്തിയാല്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് സൂചന. എ.കെ. ആന്റണിയുടെ അതേ ലാളിത്യം പുലര്‍ത്തുന്ന വ്യക്തിത്വമാണ് അനിലിനെന്ന അഭിപ്രായമാണ് ദേശീയ നേതൃത്വത്തിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ഇതു പങ്കുവച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായി വോട്ട് ചോദിച്ച് കേരളത്തിലെത്തിയതും അനിലിന്റെ മണ്ഡലത്തിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]