

അറക്കൽ ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ജോസഫ്) പാർട്ടിയിൽ നിന്നും രാജിവച്ചു
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കൊല്ലം ജില്ലാ പ്രസിഡണ്ട് അറക്കൽ ബാലകൃഷ്ണപിള്ള പാർട്ടിയിൽ നിന്നും രാജിവച്ചു.
വ്യക്തമായ ഭരണഘടനയോ നയപരിപാടികൾ ഇല്ലാതെ ഏതാനും ചില വ്യക്തികളുടെ രാഷ്ട്രീയ താൽപര്യം മാത്രം സംരക്ഷിക്കാൻ പ്രവർത്തിക്കുന്ന പാർട്ടിയാണ് ജോസഫ് വിഭാഗം എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗം, കൊല്ലം ആർടിഐ മെമ്പർ, കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം ,ആലുവ എഫ് ഐ റ്റി ചെയർമാൻ, കേരള സംസ്ഥാന ഭവന
നിർമ്മാണ ബോർഡ് ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]