

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്ലെക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സിസിപിഎ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ നെസ്ലെക്കെതിരെ അന്വേഷണം. റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്താന്‍ ഉപഭോക്തൃ സംരക്ഷണ റെഗുലേറ്ററി അതോറിറ്റി (സിസിപിഎ) ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയോട് (എഫ്എസ്എസ്എഐ) ഉത്തരവിട്ടു.
സ്വിസ് ഇന്‍വെസ്റ്റിഗേറ്റീവ് ഓര്‍ഗനൈസേഷനായ പബ്ലിക് ഐയും ഇന്റര്‍നാഷണല്‍ ബേബി ഫുഡ് ആക്ഷന്‍ നെറ്റ്വര്‍ക്കുമാണ് നെസ്ലെ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയ ബേബി ഉല്പന്നങ്ങള് വില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. നിലവില്‍ പബ്ലിക് ഐയുടെ റിപ്പോര്‍ട്ട് പഠിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഉല്പന്നങ്ങളുടെ ശാസ്ത്ര പരിശോധന നടത്തണമെന്നും എഫ്എസ്എസ്എഐ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വികസ്വര രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും നെസ്ലെ വില്പന നടത്തുന്നത് ഗുണനിലവാരത്തില്‍ ഏറെ വ്യത്യസ്തതയുള്ള ഉത്പന്നങ്ങളെന്നായിരുന്നു റിപ്പോര്‍ട്ട്. വികസിത രാജ്യങ്ങളില്‍ ഉയര്‍ന്ന ഗുണ നിലവാരമുള്ള വസ്തുക്കള്‍ വിതരണം ചെയ്യുമ്പോള്‍ വികസ്വര രാജ്യങ്ങളില്‍ ഗുണനിലവാരം കുറഞ്ഞ വസ്തുക്കളാണ് വില്പന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റിപ്പോര്‍ട്ട് പ്രകാരം നെസ്ലെയുടെ ഗോതമ്പ് അധിഷ്ഠിത ഉല്‍പ്പന്നമായ ആറ് മാസം പ്രായമുള്ള കുട്ടികള്‍ക്കുള്ള സെറലാക്ക്, യുകെയിലും ജര്‍മ്മനിയിലും പഞ്ചസാര ചേര്‍ക്കാതെയാണ് വില്‍ക്കുന്നത്, എന്നാല്‍ ഇന്ത്യയില്‍ പരിശോധിച്ച 15 സെറലാക്ക് ഉല്‍പ്പന്നങ്ങളില്‍ ശരാശരി 2.7 ഗ്രാം അധിക പഞ്ചസാര അടങ്ങിയിട്ടുണ്ട്.
സ്വിസ് ഇന്‍വെസ്റ്റിഗേറ്റീവ് ഓര്‍ഗനൈസേഷനായ പബ്ലിക് ഐയും ഇന്റര്‍നാഷണല്‍ ബേബി ഫുഡ് ആക്ഷന്‍ നെറ്റ്വര്ക്കും സംയുക്തമായി തയ്യാറാക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]