

സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരൻ്റെ മൃതദേഹം കണ്ടെത്തി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരൻ്റെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ്. ജൂസയുടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്ത് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മെൽബിൻ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മെൽബിൻ കുളിക്കാനിറങ്ങിയത്. എന്നാൽ, ശക്തമായ ഒഴുക്കിൽ മെൽബിൻ കടലിലകപ്പെടുകയായിരുന്നു. മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും മെൽബിന് രക്ഷപ്പെടാനായില്ല. കോസ്റ്റൽ പോലീസും മത്സ്യതൊഴിലാളികളും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പള്ളിത്തുറ സെൻ്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. കഴക്കൂട്ടം പോലീസ് മൃതദേഹം മെഡി.കോളേജിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]