വയനാട്: വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മീനങ്ങാടി പോളിടെക്നിക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ് മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകന് അഭിഷേക് (19) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ പതിനാലിന് മീനങ്ങാടി അമ്പലപ്പടിയില്‍ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസ് വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ജയന്തിയാണ് അഭിഷേകിന്റെ അമ്മ. സഹോദരന് അക്ഷയ്.
സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് തച്ചമ്പത്ത് കുടുംബ ശ്മശാനത്തില്‍. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

