സ്വർണ്ണവിലയിൽ വരും ദിവസങ്ങളിൽ കൂടുതൽ കുറവ് ഉണ്ടായേക്കുമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പ്രവചിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഡെസ്റ്റിനേഷനായ ‘ജുവൽ ഓഫ് ജോയ്’ -യുടെ ഉദ്ഘാടന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണം എക്കാലത്തും മികച്ച നേട്ടം മാത്രമാണ് ഉപയോക്താക്കൾക്ക് നൽകുക എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വർഷം മുൻപ് 2000 ഡോളറായിരുന്നു ഔൺസ് സ്വർണത്തിൻ്റെ വിലയെന്ന കാര്യം ഓർമിപ്പിച്ച അദ്ദേഹം പിന്നീടിത് 5600 ഡോളറായി ഉയർന്നുവെന്ന് പറഞ്ഞു.
അവിടെ നിന്ന് ആയിരം ഡോളറോളം കുറഞ്ഞു. ഇനിയും കുറച്ച് കൂടെ വില കുറയും.
എങ്കിലും ആത്യന്തികമായി സ്വർണവില ഉയരുമെന്ന് പറഞ്ഞ അദ്ദേഹം, അതുകൊണ്ട് വിലകുറയുന്നുവെന്ന് കണ്ടാൽ ഉടനെ സ്വർണം വാങ്ങുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം ജോയ് ആലുക്കാസ് ആരംഭിച്ചിരിക്കുന്നത്.
സ്വർണാഭരണ രംഗത്തെ നാൽപ്പത് വർഷമെന്ന നാഴികക്കല്ല് അടയാളപ്പെടുത്താൻ കൂടിയാണ് സ്വർണത്തിന്റെ നഗരത്തിൽ പുതിയ സംരംഭം തുടങ്ങിയത്. ലോകമെമ്പാടും ജോയ് ആലുക്കാസിന് ഉള്ള 200ലധികം ഷോറൂമുകൾക്കൊന്നുമില്ലാത്ത പ്രത്യേകതകളോടെയാണ് ജ്യുവൽ ഓഫ് ജോയ് ഒരുക്കിയിരിക്കുന്നത്.
യുഎഇ വിദേശ വ്യാപാരകാര്യ മന്ത്രി താനി ബിൻ അഹ്മദ് അൽ സയൂദി ആണ് ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന ശേഷമാണ് സ്വർണ്ണ വിപണിയിലെ നിലവിലെ ആശയക്കുഴപ്പത്തെയും ചാഞ്ചാട്ടത്തെയും കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്.
25000 ചതുരശ്ര അടിയിൽ ജ്വല്ലറി ഷോറൂമിനൊപ്പം ഡിസൈനർ സ്റ്റുഡിയോ, പ്രീമിയം വിഐപി ലോഞ്ച്, കുട്ടികൾക്കുള്ള പ്രത്യേക ഇടം, മെയിന്റനൻസ് സർവ്വസിനായി പ്രത്യേക കേന്ദ്രം എന്നിവയോടെയാണ് ജ്യുവൽ ഓഫ് ജോയ് സജ്ജീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

