
.news-body p a {width: auto;float: none;}
തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്നാണ് പൊലീസ് അറിയിച്ചത്. പോത്തൻകോട് വാവറയമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നേപ്പാൾ സ്വദേശിനിയാണ് പൂർണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവത്തിനുശേഷം കുഴിച്ചിട്ടത്.
യുവതി കുഞ്ഞിനെ മാസം തികയാതെയാണ് പ്രസവിച്ചതെന്നും പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അഞ്ചര മാസം ഗർഭിണിയായിരിക്കെയാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് മാതാപിതാക്കൾ ആചാരപ്രകാരം മൃതദേഹം കുഴിച്ചിടുകയായിരുന്നു. കുഞ്ഞ് മരിച്ച വിവരം പൊലീസിനെ അറിയിക്കാതെ കുഴിച്ചിട്ടത് അജ്ഞാത മൂലമാണ്. സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസ് എടുക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രസവശേഷം അമിത രക്തസ്രാവത്തെത്തുടർന്ന് യുവതിയെ എസ് എ ടി ആശുപത്രിയിൽ പ്രവേശിച്ചപ്പോഴായിരുന്നു വിവരം പുറത്തറിയുന്നത്. എസ് എ ടി ആശുപത്രിയിലെ ഡോക്ടർമാർ പോത്തൻകോട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക് വിദഗ്ധരും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് പ്രസവിച്ചതെന്നാണ് യുവതി മൊഴി നൽകിയത്.