
തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ വിജിലൻസ് പിടികൂടി. ഒലൂക്കര സ്പേഷ്യൽ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്ററ്റ് പ്രസാദ് എന്നിവരാണ് പിടിയിലായത്. ഒല്ലൂർ സ്വദേശി സിജോയാണ് പരാതിക്കാരൻ.
കരഭൂമി വൃത്തിയാക്കുന്നതിനിടയിൽ പൊലീസ് പിടിച്ചെടുത്ത ജെസിബി വിട്ടു കിട്ടുന്നതിനായി അനുകൂല റിപ്പോർട്ട് വാങ്ങാനാണ് ഒല്ലൂർ സ്വദേശി സിജോ ഒല്ലൂക്കര വില്ലേജ് ഓഫീസിൽ അപേക്ഷയുമായിയെത്തുന്നത്. റിപ്പോർട്ട് നൽകണമെങ്കിൽ അഞ്ചര ലക്ഷം രൂപ കൈക്കൂലിയായി നൽകാൻ ഒലൂക്കര സ്പേഷ്യൽ വില്ലേജ് ഓഫീസർ ആശിഷും വില്ലേജ് അസിസ്റ്ററ്റ് പ്രസാദും ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ 55 ലക്ഷത്തോളം രൂപ ഫൈൻ അടയ്ക്കേണ്ടി വരും. അതിനാൽ പൈസ നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 2 ലക്ഷം രൂപയുമായി സിജോ എത്തിയെങ്കിലും അത് വാങ്ങാൻ ഇരുവരും തയ്യാറായില്ല. അഞ്ചര ലക്ഷം തന്നെ വേണമെന്ന് ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് സിജോ വിജിലൻസിന് പരാതി നൽകുന്നത്.
വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം 50000 രൂപയുമായി വില്ലേജ് ഓഫീസിൽ എത്തി. ഇത് വാങ്ങി പരിശോധിക്കുന്ന സമയത്താണ് ഇരുവരേയും പിടികൂടുന്നത്.
ചെങ്ങന്നൂർ- പമ്പ റെയിൽവേ പാത: സർവ്വെ നടക്കുന്നതായി റെയിൽവേ, ചെലവ് പങ്കിടുന്നതിൽ കേരളം മൗനത്തിലെന്ന് കേന്ദ്രം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]