പാലക്കാട്: കുഴൽമന്ദത്തു ആലിങ്കലിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ചു. ആലിങ്കലിൽ ദേശത്തിലെ ഒരു കുടുംബത്തിൽപ്പെട്ട മൂന്നു പേരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സുനില(41), മകൻ രോഹിത്(19), സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ(25) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെയാണ് സംഭവം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ അടുക്കള ഭാഗത്തായാണ് മൂന്ന് പേരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൂവരുടെയും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]