ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ അഭ്യർത്ഥന കൂടി പരിഗണിച്ചാണ് ഈ തീരുമാനം.
ഇതിന്റെ ഭാഗമായി കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പരീക്ഷകൾ മാറ്റിവെച്ചതോടെ സർവകലാശാലയുടെ കീഴിലുള്ള പഠന വിഭാഗങ്ങൾക്കും നാളെ അവധിയായിരിക്കും.
പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. സമാനമായ രീതിയിൽ കാലിക്കറ്റ് സർവകലാശാല ജൂലൈ 20-ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
ഈ പരീക്ഷകളുടെ പുതുക്കിയ തീയതി സംബന്ധിച്ച വിവരങ്ങളും വൈകാതെ അറിയിക്കുമെന്ന് സർവകലാശാലാ വൃത്തങ്ങൾ വ്യക്തമാക്കി. ലോകകപ്പ് ഫൈനൽ പ്രമാണിച്ച് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി നൽകിയ സാഹചര്യത്തിലാണ് സർവകലാശാലകളുടെ ഈ നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

