ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ, 2026 ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. ഇതിന്റെ തുടർച്ചയായി കേരള, കാലിക്കറ്റ് സർവകലാശാലകൾ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവെക്കാൻ വൈസ് ചാൻസിലർമാർ നിർദേശം നൽകി.
പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഫുട്ബോൾ ആരാധകരായ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താല്പര്യം കണക്കിലെടുത്ത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവധി ആവശ്യപ്പെട്ട് ശക്തമായ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
കളി കണ്ട ശേഷം പുലർച്ചെ ഉറങ്ങുന്ന കുട്ടികൾക്ക് തിങ്കളാഴ്ച സ്കൂളിലെത്താനും, അവരെ ഒരുക്കി അയക്കാനും രക്ഷിതാക്കൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് സർക്കാർ ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകളും അവധി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നേരത്തെ, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകൾക്ക് പ്രാദേശികമായി അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, മുൻ നിശ്ചയിച്ച പ്രകാരമുള്ള പി എസ് സി (PSC) പരീക്ഷകൾക്ക് യാതൊരു മാറ്റവും ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

