മൂലമറ്റം പരിസരത്തെ പതിപ്പള്ളി മേമ്മുട്ടം-ഉളുപ്പൂണി വഴി വാഗമണ്ണിലേക്കുള്ള റോഡ് നിർമാണം വലിയ പ്രതിസന്ധിയിലാണെന്ന് നാട്ടുകാരുടെ പരാതി. പ്രദേശത്ത് ഓഫ് റോഡ് ജീപ്പുകളുടെ അനിയന്ത്രിതമായ സഞ്ചാരം റോഡിന്റെ അടിസ്ഥാന സൗകര്യങ്ങളെ തകർക്കുന്നതായി ആക്ഷേപമുണ്ട്.
നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മേമ്മുട്ടം– ഉളുപ്പൂണി റോഡിലാണ് ഇപ്പോൾ വലിയതോതിൽ ഓഫ് റോഡ് വാഹനങ്ങൾ നിരത്തിലിറങ്ങുന്നത്. ഈ പാതയിലൂടെ നിലവിൽ മൂലമറ്റത്തുനിന്ന് നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
റോഡിന്റെ ഏകദേശം 2 കിലോമീറ്റർ ഭാഗം ടാറിങ് പൂർത്തിയാക്കാനുണ്ട്. എന്നാൽ, ഈ ഭാഗത്ത് ഓഫ് റോഡ് വാഹനങ്ങൾ നിരന്തരമായി ഓടിക്കുന്നത് നിർമാണപ്രവർത്തനങ്ങളെ അവതാളത്തിലാക്കി.
ഗൂഗിൾ മാപ്പിൽ മൂലമറ്റത്തുനിന്ന് വാഗമണ്ണിലേക്കുള്ള വഴിയായി ഈ റോഡ് കാണിക്കുന്നത് കൂടുതൽ വാഹനങ്ങൾ ഇവിടേക്ക് എത്തുന്നതിന് കാരണമാകുന്നുണ്ട്. റോഡിലൂടെയുള്ള ഇത്തരം ഓഫ് റോഡ് വാഹനങ്ങളുടെ അനിയന്ത്രിതമായ യാത്ര അവസാനിപ്പിക്കണമെന്നും, തകർന്ന റോഡ് പുനഃസ്ഥാപിക്കാൻ അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

