കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയായ ആദിത്യ അനിൽകുമാർ (28) അന്തരിച്ചു. വീട്ടിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ച മുതൽ ചികിത്സയിലായിരുന്ന ആദിത്യ, ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
പന്ന്യന്നൂർ മനേക്കരയിലുള്ള തന്റെ ആൺസുഹൃത്ത് മർദിച്ചതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ, ആൺസുഹൃത്ത് മർദിച്ചുവെന്ന് കാട്ടി ആദിത്യയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അനിൽകുമാറാണ് ആദിത്യയുടെ പിതാവ്. അദ്വൈത് സഹോദരനാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക.
ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

