രാജ്യാന്തര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ നൂറോളം നഗരങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ തുടർച്ചയായി, കോട്ടയം കളത്തിപ്പടി വൈഡബ്ല്യുസിഎ (YWCA) യോഗ മഹോത്സവം സംഘടിപ്പിക്കുന്നു. മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ, കേന്ദ്ര ആയുഷ് മന്ത്രാലയം, സിഎംഎസ് കോളജ് വിമൻസ് സെൽ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.
ആരോഗ്യം, ഐക്യം, സമഗ്ര ക്ഷേമം എന്നിവ പൊതുസമൂഹത്തിൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന യോഗ മഹോത്സവത്തിൽ അഞ്ഞൂറോളം പേർ പങ്കാളികളാകും. മേയ് 20-ന് രാവിലെ 8 മണി മുതൽ 9 മണി വരെ സിഎംഎസ് കോളജ് ഗ്രേറ്റ് ഹാളിലാണ് യോഗ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
യോഗ പരിശീലനത്തിലൂടെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ സമൂഹത്തെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകസമിതി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

