മൂന്നാറിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം പത്തനംതിട്ട കോന്നിക്കു സമീപം അപകടത്തിൽപ്പെട്ടു.
മുൻ ദേവികുളം എംഎൽഎ എ.കെ. മണി ഉൾപ്പെടെയുള്ള നാലുപേർക്കാണ് സംഭവത്തിൽ നിസ്സാര പരിക്കേറ്റത്.
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി യാത്ര തിരിച്ചതായിരുന്നു ഇവർ. തിങ്കളാഴ്ച പുലർച്ചെ 2.10-ഓടെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിലായിരുന്നു അപകടം നടന്നത്.
എലിയറയ്ക്കൽ ശാന്തി തിയറ്ററിന് സമീപത്തുവെച്ച് വാഹനം നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്നാർ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിന്റെ പിൻചക്രം പഞ്ചറായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ മുൻ എംഎൽഎ എ.കെ.
മണിക്ക് പുറമെ മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.
രാജാറാം, ഡ്രൈവർ മുനിയാണ്ടി എന്നിവർക്കും പരിക്കേറ്റു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

