തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങാൻ വൈകുന്നു. മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിട്ടും, വകുപ്പ് വിഭജനം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
പ്രധാനപ്പെട്ട ചില വകുപ്പുകൾ കൈമാറുന്നതുമായി ബന്ധപ്പെട്ട
തർക്കങ്ങളാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്നും ഏറ്റെടുത്ത് കോൺഗ്രസ് നേതൃത്വം റോജി എം ജോണിന് നൽകാൻ ധാരണയിലെത്തിയിരുന്നു.
എന്നാൽ, ഈ വകുപ്പ് വിട്ടുനൽകുന്നതിന് പകരമായി ഫിഷറീസ് അടക്കമുള്ള വകുപ്പുകൾ വേണമെന്ന നിലപാടിലാണ് ലീഗ്. ഈ ആവശ്യം കോൺഗ്രസിനുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നതിനോട് കോൺഗ്രസിലെ പ്രമുഖർക്കും ലത്തീൻ സഭയ്ക്കും കടുത്ത എതിർപ്പാണുള്ളത്. ഇതിനിടെ, കൃഷി വകുപ്പ് ലഭിക്കുന്നതിൽ ടി സിദ്ധിഖിന് താൽപര്യമില്ലാത്തതും ചർച്ചകളെ സങ്കീർണ്ണമാക്കുന്നു.
വകുപ്പ് വിഭജനത്തിലെ ഈ തർക്കങ്ങൾ പരിഹരിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ്. ഇന്ന് വൈകുന്നേരത്തോടെ വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

