ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ; പ്രകോപനമുണ്ടായാൽ പ്രതിരോധിക്കാൻ സൈന്യം തയാറെന്ന് പുട്ടിൻ
മോസ്കോ∙ യുക്രെയ്നിൽ ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദേശം നൽകിയതായി രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
റഷ്യൻ പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ആറുമണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയാണ് വെടിനിർത്തലെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.
Also Read
മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതെന്ന് റഷ്യൻ സൈനികമേധാവി വലേറി ഗെരസിമോവിനോട് പുട്ടിൻ പറഞ്ഞെന്നാണ് റിപ്പോർട്ട്. ‘ യുക്രെയ്ൻ ഞങ്ങൾ മുന്നോട്ടുവച്ച മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം തന്നെ വെടിനിർത്തൽ ലംഘനമോ ശത്രുവിന്റെ ഭാഗത്തുനിന്ന് പ്രകോപനമോ ഉണ്ടായാൽ പ്രതിരോധിക്കാനും സൈന്യം തയാറാണ്’–പുട്ടിൻ പറഞ്ഞു. അതേസമയം, യുക്രെയ്ൻ വെടിനിർത്തലിനോട് പ്രതികരിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

