
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. ആഗോള ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ നേടാൻ ജയ് ഗണേഷിന് സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേരളത്തിനു പുറത്തും പ്രദര്‍ശനത്തിനെത്തിക്കുകയാണ് ചിത്രം എന്നാണ് പുതിയ റിപ്പോര്‍ട്ട്.
കേരളത്തിനു പുറത്തെ രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നാളെ മുതലാകും പ്രദര്‍ശനത്തിന് എത്തുക. തിയറ്റര്‍ ലിസ്റ്റും ഉണ്ണി മുകുന്ദൻ തന്നെ പുറത്തുവിട്ടിട്ടുണ്ട്. കുട്ടികളടക്കമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടാണ് ചിത്രം എന്തായാലും കേരളത്തിനു പുറത്തേയ്ക്കും എത്തിക്കാൻ ഒരുങ്ങുന്നത്. ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ഒരു ചിത്രവുമാണ് ജയ് ഗണേഷ്. ഒരു സാമൂഹ്യ സന്ദേശവുമുണ്ട് ചിത്രത്തില്‍. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളത് എന്നുമാണ് ജയ് ഗണേഷ് കണ്ടവരുടെ അഭിപ്രായങ്ങള്‍.
– Rest of India Theatre List.
From tomorrow 19/04/2024— Ramesh Bala (@rameshlaus)
സംവിധാനം രഞ്ജിത് ശങ്കറാണ് നിര്‍വഹിച്ചിരിക്കുന്നത്. മഹിമാ നമ്പ്യാര്‍ ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ നായികയായി വേഷമിട്ടിരിക്കുന്നത്. ഛായാഗ്രാഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വഹിക്കുന്നു. തിരക്കഥ എഴുതിയിരിക്കുന്നതും രഞ്ജിത് ശങ്കറാണ്.
ജോമോളും ഒരു പ്രധാന കഥാപാത്രമാകുന്ന ചിത്രമായ ജയ് ഗണേഷ് ഉണ്ണി മുകുന്ദനും സംവിധായകൻ രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദൻ ഫിലിംസ്, ഡ്രീംസ് എൻ ബിയോണ്ട് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്നു. നടൻ അശോകനും നിര്‍ണായകമായ ഒരു കഥാപാത്രമായപ്പോള്‍ നന്ദു, ശ്രീകാന്ത് കെ വിജയനും ചിത്രത്തില്‍ ബെൻസില്‍ മാത്യുസും വേഷമിട്ടിരിക്കുന്നു. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കര്‍ ശര്‍മ നിര്‍വഹിക്കുമ്പോള്‍ ബി കെ ഹരിനാരായണനും മനു മഞ്ജിത്തും വാണി മോഹനും വരികള്‍ എഴുതിയിരിക്കുന്നു. ജയ് ഗണേഷ് ഒരു സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് സ്വീകരിക്കപ്പെടുന്നത്.
<
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]