തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിൽ 2.5 ലക്ഷം സ്ക്വയർ ഫീറ്റിൽ പൂർത്തിയായ പുതിയകെട്ടിടം അടുത്തമാസം 20ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും. ഒൻപത് നിലകളിലായി ഒൻപത് ഓപ്പറേഷൻ തിയേറ്ററുകളടക്കമുള്ള സൗകര്യങ്ങൾ പുതിയ കെട്ടിടത്തിലുണ്ടാകും. ഇതോടെ ശസ്ത്രക്രിയയ്ക്കടക്കം മാസങ്ങളോളം രോഗികൾ കാത്തിരിക്കേണ്ട സ്ഥിതിക്ക് മാറ്റംവരും. നിലവിൽ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഒരുവർഷം വരെ കാത്തിരിക്കണം. ആൻജിയോഗ്രാമിന് നാലുമാസമെങ്കിലും വേണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]