
സുല്‍ത്താന്‍ബത്തേരി: വാഹനപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വടക്കനാട് പണയമ്പം പുളിയാടി രതീഷ് (42) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഒന്നരയോടെയായിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍ മൂന്നാംമൈലില്‍ രതീഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം സുല്‍ത്താന്‍ബത്തേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും വിധഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മരണം. ഭാര്യ: ആതിര. മക്കള്‍: ആരവ് കൃഷ്ണ, അദ്യുക് കൃഷ്ണ. അച്ഛന്: വേലായുധന്. മാതാവ്: ജാനകി.
രഹസ്യ വിവരം കിട്ടി, വാഹനങ്ങൾ പരിശോധിച്ചു, രണ്ട് ദിവസങ്ങളിലായി പിടിച്ചത് രണ്ട് പേരെ, കയ്യിൽ മെത്തഫിറ്റമിൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]