കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ തീരമേഖലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും മുന്‍കരുതലിന്റെ അടിസ്ഥാനത്തിൽ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ സൈറണുകള്‍ മുഴങ്ങുകയും ചെയ്തു.
ഇന്ന് അര്‍ധരാത്രി മുതല്‍ 20/08/2026 വൈകുന്നേരം 05.30 വരെ കേരള തീരത്ത് 1.1 മുതല്‍ 1.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാനും കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാവാനും സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തില്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

