സംസ്ഥാനത്തെ പൊതുഗാനതഗത സംവിധാനം കൂടുതൽ ആധുനികവൽരിക്കുന്നതിന്റെ ഭാഗമായി, യാത്രക്കാർക്കായി പുതിയ യാത്രാസൗകര്യവുമായി കെഎസ്ആർടിസി രംഗത്ത്. ഓഗസ്റ്റ് 20 മുതൽ തിരുവനന്തപുരം-എറണാകുളം റൂട്ടിൽ കെഎസ്ആർടിസി എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് ഔദ്യോഗികമായി ആരംഭിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഈ പുതിയ സർവീസിനായുള്ള ഓൺലൈൻ ബുക്കിംഗ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തിദിനങ്ങളിലാണ് ഈ പ്രീമിയം സർവീസ് ക്രീകരിച്ചിരിക്കുന്നത്.
തിങ്കൾ മുതൽ വെള്ളി വരെയാണ് സർവീസ് ഉണ്ടായിരിക്കുക. നിശ്ചയിച്ച സമയക്രമം അനുസരിച്ച്, പുലർച്ചെ 5:30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ബസ് രാവിലെ 9:45ന് എറണാകുളത്ത് എത്തിച്ചേരും.
തുടർന്ന് മടക്കയാത്രയായി വൈകിട്ട് 5:30ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി 9:45ന് തിരുവനന്തപുരത്ത് തിരികെ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാർക്ക് ആഡംബര യാത്ര ഉറപ്പാക്കുന്നതിനായി നിരവധി ആധുനിക സൗകര്യങ്ങളാണ് ഈ ബസിൽ സജ്ജീകരിച്ചിരിക്കുന്നത്.
36 പ്രീമിയം റിക്ലൈനിങ് സീറ്റുകൾക്ക് പുറമേ, വ്യക്തിഗത വിനോദ സംവിധാനം, മിനി റഫ്രിജറേറ്റർ, കോഫി മേക്കർ, ശുചിമുറി, യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, സൗജന്യ വൈഫൈ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ബസിനുള്ളിൽ ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റുകൾ എളുപ്പത്തിൽ സ്വന്തമാക്കുന്നതിനായി വിവിധ ബുക്കിംഗ് മാർഗ്ഗങ്ങൾ ഒരുക്കിയിട്ടുണ്ട്.
വാട്ട്സ്ആപ്പ് വഴിയും കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ്, അതുപോലെതന്നെ റിസർവേഷൻ കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

