നഗരപ്രദേശങ്ങളുടെ മുഖച്ഛായ മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ പുതിയ ചുവടുവെപ്പ്. കണ്ണൂർ ജില്ലയിലെ നഗരങ്ങളെ കൂടുതൽ വൃത്തിയും സൗന്ദര്യവുമുള്ളതാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ ബീക്കൺ ടൗൺ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കമായി.
ജില്ലാ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. പൊതുജനങ്ങളുടെ സഹകരണത്തോടെ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിനും പദ്ധതി മുൻഗണന നൽകും.
വികസിത മാതൃകകൾ പിൻതുടർന്ന് ജില്ലയിലെ എല്ലാ പ്രധാന പട്ടണങ്ങളെയും നവീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാകും ബീക്കൺ ടൗൺ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടപ്പിലാക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

