അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലെ പുതിയ പോസ്റ്റിൽ ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷർ ഗ്യാനേഷ് കുമാർ ഉൾപ്പെട്ടിരിക്കുന്നു. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡില്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഗ്യാനേഷ് കുമാർ അമേരിക്കൻ ഭരണകൂടത്തിലുള്ളവരോട് ചോദിച്ചതായി ഡോണൾഡ് ട്രംപ് തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകൾ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് ഡോണൾഡ് ട്രംപിന്റെ പ്രധാന നിലപാട്. ഈ അഭിപ്രായത്തെയും നിലപാടിനെയും പൂർണ്ണമായി ന്യായീകരിച്ചുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അറുപത്തിനാല് കോടി വോട്ടർമാർ പങ്കെടുത്തിരുന്നുവെന്നും, എന്നാൽ ആകെ വോട്ടർമാരിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് തപാൽ വോട്ടുകൾ രേഖപ്പെടുത്തിയതെന്നും ട്രംപിന്റെ പോസ്റ്റിൽ പരാമർശിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

