വയനാടൻ ഗ്രാമമായ പെരിക്കല്ലൂരിലേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് സർവീസ് വീണ്ടും പഴയ റൂട്ടിൽ പുനരാരംഭിച്ചു. യാത്രക്കാരുടെ ശക്തമായ പ്രതിഷേധങ്ങളെത്തുടർന്നാണ് കെ.ബി.ഗണേഷ് കുമാർ മന്ത്രിയായതിനു ശേഷം ചുരുക്കിയ സർവീസ് വീണ്ടും നീട്ടിനൽകാൻ തീരുമാനമായത്.
2016 സെപ്റ്റംബറിൽ അന്നത്തെ എംഎൽഎ കെ.എം.മാണിയുടെ മുൻകൈയിലാണ് പാലായെയും പെരിക്കല്ലൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് ഈ കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്. പ്രതിദിനം 40,000 മുതൽ 60,000 രൂപ വരെ വരുമാനം നേടിയിരുന്ന ഈ ബസ് സർവീസ് ഏറെ ലാഭകരമായാണ് പ്രവർത്തിച്ചിരുന്നത്.
എന്നാൽ, ഗതാഗത വകുപ്പിൽ സർവീസുകൾ പുനഃക്രമീകരിക്കDുന്നതിന്റെ ഭാഗമായി 2023 ഡിസംബറിൽ സർവീസ് സുൽത്താൻ ബത്തേരി വരെ മാത്രമായി ചുരുക്കിയിരുന്നു. പെരിക്കല്ലൂർ മേഖലയിലേക്കുള്ള ബസ് സർവീസ് വെട്ടിച്ചുരുക്കിയത് പ്രദേശത്ത് വലിയ ജനകീയ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കാരണമായിരുന്നു.
തുടർന്ന് പൊതുജനങ്ങളുടെ യാത്രാദുരിതം പരിഗണിച്ചാണ് സർവീസ് പഴയതുപോലെ പെരിക്കല്ലൂർ വരെ നീട്ടിക്കൊണ്ട് അധികാരികൾ ഉത്തരവിട്ടത്. യാത്രാ സമയക്രമവും കടന്നുപോകുന്ന വഴി വിവരങ്ങളും: പാലാ, മരങ്ങാട്ടുപിള്ളി, ഉഴവൂർ, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, കാലടി, അങ്കമാലി, ചാലക്കുടി, തൃശൂർ, കുന്നംകുളം, എടപ്പാൾ, കുറ്റിപ്പുറം, കോട്ടയ്ക്കൽ, യൂണിവേഴ്സിറ്റി, കോഴിക്കോട്, താമരശ്ശേരി, അടിവാരം, വൈത്തിരി, കൽപറ്റ, മീനങ്ങാടി, സുൽത്താൻ ബത്തേരി, പുൽപള്ളി, മുള്ളൻകൊല്ലി, പെരിക്കല്ലൂർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

