ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രവർത്തിക്കുന്ന അനധികൃത പടക്ക നിർമ്മാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒൻപത് പേർക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലെ വസ്ത്രാൽ മേഖലയിലുള്ള ടാലന്റ് ഫയർവർക്ക്സ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്.
ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്ഫോടനത്തിൽ 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിരക്ഷാസേനയും ദ്രുതകർമ്മ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പ്രദേശത്ത് വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. “അങ്ങേയറ്റം ദുഃഖകരമായ സംഭവമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.” അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായധനമായി നൽകുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

