സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ പാര്‍ട്ടികളോ സംഘടനകളോ നടത്തുന്ന ഭക്ഷണ വിതരണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. ഇനി മുതല്‍ ആശുപത്രി പരിസരങ്ങളില്‍ കൊടികളോ ബാനറുകളോ ഉയര്‍ത്തി ഭക്ഷണ വിതരണം നടത്തുന്നതിന് അനുവാദം ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരന് വ്യക്തമാക്കി.
ആശുപത്രി പരിസരങ്ങളില്‍ സാമൂഹ്യ സേവനത്തിന്റെ മറവില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്ന പ്രവണത അനുവദിക്കാനാവില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് അദ്ദേഹം വ്യക്തമാക്കിയതിങ്ങനെ: “സാമൂഹ്യസേവനത്തിന് കൊടി എന്തിനാണെന്നും, കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണവിതരണം നടത്താമെന്നും ആരോഗ്യ മന്ത്രി കെ.മുരളീധരന് പറഞ്ഞു.
പല ആളുകളും ബാനര്‍ കെട്ടി ഭക്ഷണം കൊടുക്കുന്നുണ്ട്. ബാനര്‍ കെട്ടി കൊടുക്കാന്‍ പാടില്ല.
കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും ഭക്ഷണം അവിടെ കൊണ്ട് ഏല്‍പ്പിക്കാം.
പക്ഷേ ബാനറോ കൊടിയോ ഒന്നും പാടില്ല. കൊടി കെട്ടേണ്ട
സ്ഥലമല്ല സര്‍ക്കാര്‍ ആശുപത്രികള്‍” ആശുപത്രികളില്‍ അച്ചടക്കം പാലിക്കണമെന്നും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി. ഭക്ഷണ സഹായം നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് ഇനി മുതല്‍ നിശ്ചിത സംവിധാനത്തിലൂടെ മാത്രം അത് ചെയ്യാവുന്നതാണ്.
ഇതിനായി പ്രത്യേകം സജ്ജീകരിക്കുന്ന കമ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം വിതരണം ചെയ്യാം. എന്നാല്‍, ഇത്തരം സേവന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ചിഹ്നങ്ങളോ ബാനറുകളോ ഉപയോഗിക്കാന്‍ പാടില്ലെന്ന് കര്‍ശനമായ ഉത്തരവില്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

