72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മലയാള സിനിമയ്ക്ക് അഭിമാനകരമായ നേട്ടം. ഭ്രമയുഗം എന്ന ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി.
ഇതോടെ നാലാം തവണയാണ് അദ്ദേഹം ഈ പരമോന്നത ബഹുമതി തേടിയെത്തുന്നത്. ഇതിനു മുൻപ് അമിതാബ് ബച്ചൻ മാത്രമാണ് നാല് തവണ ഈ പുരസ്കാരം നേടിയിട്ടുള്ളത്.
ഈ നേട്ടത്തോടെ ആ റെക്കോർഡിനൊപ്പം മമ്മൂട്ടി എത്തിനിൽക്കുന്നു. ഭ്രമയുഗം എന്ന ചിത്രത്തിൽ കൊടുമൺ പോറ്റിയെയും ചാത്തനെയും അനശ്വരമാക്കിയാണ് താരം പുരസ്കാരത്തിന് അർഹനായത്.
ഈ ചിത്രത്തിലെ അഭിനയത്തിന് നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. കൂടാതെ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരവും ചിത്രം സ്വന്തമാക്കി.
ഇതിനുമുൻപ് മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് അദ്ദേഹം ദേശീയ അംഗീകാരം നേടിയത്.
ഇത്തവണ മമ്മൂട്ടിക്ക് പുറമെ നടൻ കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ജയരാജൻ അധ്യക്ഷനായ 11 അംഗ ജൂറിയാണ് ജേതാക്കളെ തീരുമാനിച്ചത്.
2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) സർട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. 24 ഭാഷകളിൽ നിന്നായി 161 നോൺ ഫീച്ചർ സിനിമകളും 400-ലധികം ഫീച്ചർ ഫിലിമുകളും ജൂറിയുടെ പരിശോധനയിൽ ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

