മഴ തുടരും, വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; ന്യൂനമർദം ശക്തിപ്രാപിക്കും, മത്സ്യബന്ധനത്തിനു വിലക്ക്
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
റെഡ് അലർട്ട് ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ടായിരിക്കും.
Also Read
പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ ശക്തമാണ്.
തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി ന്യുനമർദമായി ശക്തി പ്രാപിച്ചുവെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം വടക്ക് പടിഞ്ഞാറൻ ബംഗ്ലദേശിനും ഗംഗാതട
പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദവും രൂപപ്പെട്ടതായും കാലാവസ്ഥ വകുപ്പ് പറയുന്നു. ന്യൂനമർദം വരും മണിക്കൂറുകളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്നും കർണാടക, ലക്ഷദ്വീപ് തീരത്ത് 19ാം തീയതിവരെയും മത്സ്യബന്ധനത്തിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

