അവധിക്കാലം ക്രിയാത്മകമായി ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി സ്കൂൾവിസാർഡ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്കൂളിൽ വെച്ച് ഈ മാസം 22, 23 തീയതികളിലാണ് ക്യാമ്പ് നടക്കുന്നത്.
രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിശീലനം. അഞ്ച് മുതൽ ഒൻപതാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.
കളിമണ്ണിൽ വിവിധ രൂപങ്ങൾ നിർമിക്കുന്ന ഹാൻഡ് ബിൽഡിങ്, വീൽ പോട്ടറി, കടലാസ് ഉപയോഗിച്ച് പൂക്കൾ, കളിപ്പാട്ടങ്ങൾ, അലങ്കാരവസ്തുക്കൾ എന്നിവ നിർമിക്കുന്ന പേപ്പർ ക്രാഫ്റ്റ് തുടങ്ങിയവയിൽ പരിശീലനം നൽകും. ക്യാമ്പിനാവശ്യമായ എല്ലാ വസ്തുക്കളും സംഘാടകർ ലഭ്യമാക്കും.
കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക, പൊതുവേദികളിൽ സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുക എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണവും ലഭ്യമാണ്.
1499 രൂപയാണ് റജിസ്ട്രേഷൻ ഫീസ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൂൾവിസാർഡ്, ഇതിനകം നൂറിലധികം സ്കൂളുകളിൽ സ്കിൽ ഡവലപ്മെന്റ് പരിപാടികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും 9207679996, 9567489881 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

