എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വർഗീയത വളർത്തുന്ന പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
യോഗത്തിന്റെ മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മുസ്ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടത്തിയ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “നമ്മുടെ നാട്ടിൽ വർഗീയത ഇളക്കിവിട്ടാൽ ജനം അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പു ഫലം.
തൊട്ടതിനും പിടിച്ചതിനുമെല്ലാം ലീഗിനെ ആക്രമിക്കുന്ന ശൈലി നാട്ടിൽ സ്പർധ വളർത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ്. യുഡിഎഫിൽ ഒരു കക്ഷിയും മേധാവിത്വം അടിച്ചേൽപിക്കുന്നവരല്ല.
എല്ലാവരും പരസ്പരം ബഹുമാനിച്ചു മുന്നോട്ടു പോകുന്നവരാണ്. ജനങ്ങൾ കാത്തിരിക്കുന്നതു നാട്ടിൽ മാറ്റങ്ങളുണ്ടാക്കുന്ന കാര്യങ്ങൾക്കാണ്.
അതിനാണു യുഡിഎഫ് തയാറെടുക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.” നേരത്തെ, അധികാരക്കസേരകൾ ഉറപ്പായതോടെ മുസ്ലിം ലീഗ് നേതാക്കളുടെയും അണികളുടെയും വാക്കുകളിലും പ്രവൃത്തികളിലും അപകടകരമായ ചില സൂചനകൾ വ്യക്തമാകുന്നുണ്ടെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം. ഇതിനു മറുപടിയായാണ് കെ.സി.
വേണുഗോപാൽ നിലപാട് വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

