അബുദാബി: യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം പ്രതികരിച്ചു. യാതൊരു പ്രകോപനവുമില്ലാതെ രാജ്യം നേരിട്ട
ഈ ഭീകരാക്രമണം യുഎഇയുടെ സുരക്ഷയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്. ഇത്തരത്തിലുള്ള അക്രമണങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ യുഎഇ വ്യക്തമാക്കി.
മേഖലയിലെ നിലവിലെ സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ നയതന്ത്രതലത്തിൽ ഇടപെടലുകൾ ഊർജിതമാക്കി. മിഡിൽ ഈസ്റ്റിൽ ഉടലെടുത്ത പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഖത്തർ പ്രധാനമന്ത്രി ഇറാനുമായി നേരിട്ട് ചർച്ച നടത്തി.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ മുൻനിർത്തി ഇരുരാജ്യങ്ങളും പ്രവർത്തിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനുപുറമെ പാകിസ്ഥാനുമായും ഖത്തർ ഔദ്യോഗികതലത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്.
യുഎഇക്ക് നേരെ ഉണ്ടായ ഈ ഭീകരാക്രമണത്തെ ഗൾഫ് മേഖലയിലെ മറ്റ് പ്രമുഖ രാജ്യങ്ങളായ കുവൈത്തും ഖത്തറും കടുത്ത ഭാഷയിൽ അപലപിച്ചു. യുഎഇയുടെ സുരക്ഷയ്ക്കും സമാധാനത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇരുരാജ്യങ്ങളും ഇത്തരം പ്രകോപനപരമായ നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ബറക ആണവനിലയത്തിന് സമീപമുണ്ടായ അക്രമണം അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

