‘പാക്കിസ്ഥാന് തിരിച്ചടി കൊടുക്കുമെന്ന് ഉറപ്പിച്ചിരുന്നു’; നീതി നടപ്പാക്കിയെന്ന് കരസേന – വിഡിയോ
ന്യൂഡൽഹി∙ പാക്കിസ്ഥാനിലേക്ക് കരസേന നടത്തിയ ആക്രമണത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. കരസേനയുടെ പടിഞ്ഞാറൻ കമാൻഡാണ് അതിർത്തിയിലെ പാക്ക് സൈനിക കേന്ദ്രങ്ങളും സൈനിക പോസ്റ്റുകളും തകർക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
നീതി നടപ്പാക്കിയെന്ന അടിക്കുറിപ്പോടെയാണ് എക്സിൽ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്നലെ വെസ്റ്റേണ്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ അതിര്‍ത്തി പ്രദേശങ്ങളെല്ലാം സന്ദര്‍ശിച്ച് സൈനികരുമായി സംസാരിച്ചിരുന്നു.
മേഖലയിൽ കൂടുതൽ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശവും നൽകിയാണ് അദ്ദേഹം മടങ്ങിയത്.
Also Read
കഴിഞ്ഞ ഒന്‍പതാം തീയതി മുതൽ നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങളെന്ന പേരിലാണ് ഇവ പങ്കുവച്ചിരിക്കുന്നത്.
പാക്കിസ്ഥാന് മറക്കാൻ കഴിയാത്ത കനത്ത തിരിച്ചടി നൽകിയെന്നും ശത്രുക്കള്‍ക്ക് കൃത്യമായ മറുപടി നൽകുകയായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യമെന്നും വിഡിയോയിൽ പറയുന്നു.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

