
പ്രശസ്ത തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ജയരാജിന്റെ സംവിധാനത്തില്‍ 1997 ല്‍ പ്രദര്‍ശനത്തിനെത്തിയ കളിയാട്ടമാണ് തിരക്കഥയെഴുതിയതില്‍ ഏറ്റവും ശ്രദ്ധ നേടിയ ചിത്രം. കര്‍മ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും, അക്വേറിയം തുടങ്ങിയവയാണ് തിരക്കഥയൊരുക്കിയ മറ്റ് ചിത്രങ്ങള്‍.
സ്കൂള്‍ പഠനകാലത്തുതന്നെ സാഹിത്യത്തോട് താല്പര്യം പ്രകടിപ്പിച്ച ബല്‍റാം ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നോവല്‍ എഴുതിയത്. ഗ്രാമം എന്നായിരുന്നു ഇതിന്റെ പേര്. എന്നാല്‍ ഇരുപതാം വയസിലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. വില്യം ഷേക്സ്പിയറുടെ ഒഥല്ലോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ തിരക്കഥയായിരുന്നു കളിയാട്ടത്തിന്റേത്.
തിരക്കഥാകൃത്ത് എന്നതിന് പുറമെ ഒട്ടേറെ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. കാശി എന്ന മറ്റൊരു നോവലിനൊപ്പം ബലന് (സ്മരണകള്‍), മുയല് ഗ്രാമം, രവി ഭഗവാന്, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു. കെ എന്‍ സൗമ്യയാണ് ഭാര്യ. മകള്‍ ഗായത്രി. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് കണ്ണൂര്‍ പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍.
Last Updated Apr 18, 2024, 9:12 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]