തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചചെയ്യുന്ന സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും. രണ്ടുതവണ തുടർച്ചയായി എംഎൽഎ ആയവർക്ക് ഇളവു നൽകണോ എന്നതിൽ അന്തിമ തീരുമാനമാകും.
കേന്ദ്രസർക്കാരിനെതിരായ തുടർ സമരപരിപാടികളും ആലോചനയിലാണ്. കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലുള്ള ഒരുക്കങ്ങളാണ് സിപിഎം കേന്ദ്രകമ്മിറ്റിയിൽ ചർച്ച ചെയ്യുന്നത്.
സംസ്ഥാനങ്ങളിൽ സ്ഥാനാർത്ഥി നിർണയത്തിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന കാര്യവും തിരുവനന്തപുരത്ത് ചേരുന്ന ഇന്നത്തെ യോഗത്തിൽ അന്തിമമാക്കിയേക്കും. രണ്ട് തവണ തുടർച്ചയായി എംഎൽഎ ആയവരെ മത്സരിപ്പിക്കാൻ ഇളവു നൽകണമോ കാര്യത്തിൽ കേന്ദ്രകമ്മിറ്റി മാർഗരേഖ തയ്യാറാക്കാനും സാധ്യതയുണ്ട്.
ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുമോ എന്ന കാര്യം വ്യക്തമാകുമെന്നാണ് സൂചന. കേന്ദ്രസർക്കാരിനെതിരായ സമരപരിപാടികളും കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

